സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം,ഇന്ന് ഉറ്റവരുടെ മൊഴിഎടുപ്പ്

Advertisement

വയനാട്. പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം തുടരുന്നു . ഇന്ന് മൊഴിയെടുക്കലിന് ഹാജരാകണമെന്ന് നിർദ്ദേശമാണ് സിദ്ധാർത്ഥൻറെ ബന്ധുക്കളോട് സിബിഐ നൽകിയിരിക്കുന്നത് . വൈത്തിരി ക്യാമ്പ് ഹൗസിൽ ആണ് പിതാവ് ജയപ്രകാശ് ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തുക . രാവിലെ 11 മണിയോടെയാണ് മൊഴിയെടുപ്പ് .

കഴിഞ്ഞദിവസം സിദ്ധാർത്ഥൻ വിചാരണയ്ക്ക് ഇരയാവുകയും തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്തഹോസ്റ്റൽ സിബിഐ സംഘം സന്ദർശിച്ചിരുന്നു. ആൻറി റാഗിംഗ് സ്കൂളിൻറെ റിപ്പോർട്ടുകളും സിബിഐ സംഘം പരിശോധിക്കുകയാണ് . അതേസമയം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സിറ്റിംഗ് ഇന്നുമുതൽ പൂക്കോട് യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടക്കും . അധ്യാപകർ ഉൾപ്പെടെ ഉള്ളവരിൽ നിന്ന് മൊഴികൾ രേഖപ്പെടുത്തും. നാലു ദിവസമാണ് മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങൾ ക്യാമ്പസിൽ ഉണ്ടാവുക