ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന വ്യാജപ്രചരണം. സംസ്ഥാനത്ത് ഇത് വരെ രജിസ്റ്റർ ചെയ്തത് 12 കേസുകൾ
മലപ്പുറം, എറണാകുളം സിറ്റി, തൃശ്ശൂർ സിറ്റി എന്നിവിടങ്ങളിൽ രണ്ടു വീതവും തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളിൽ ഒന്നുവീതം കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കൽ വ്യാജവാർത്ത പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.വ്യാജപ്രചരണങ്ങൾക്കെതിരെ വരും ദിവസങ്ങളിലും
സോഷ്യൽ മീഡിയയിൽ പട്രോളിംഗ് ശക്തമാക്കാൻ ആണ് പോലീസ് തീരുമാനം.