എസ് എഫ്ഐയ്ക്കും സർക്കാറിനും തിരിച്ചടി,കാസർകോട് കോളേജിലെ മുൻ പ്രിൻസിപ്പാളിനെതിരായ എല്ലാ അച്ചടക്ക നടപടിയും ഹൈക്കോടതി റദ്ദാക്കി

Advertisement

കൊച്ചി. എസ്.എഫ്ഐയ്ക്കും സർക്കാറിനും തിരിച്ചടി. കാസർകോട് കോളേജിലെ മുൻ പ്രിൻസിപ്പാളിനെതിരായ എല്ലാ അച്ചടക്ക നടപടിയും ഹൈക്കോടതി റദ്ദാക്കി.
ഡോ. രമയ്ക്ക് എതിരായ നടപടികളാണ് കോടതി റദ്ദാക്കിയത്. രമയ്ക്കെതിരായ അന്വഷണം ഏകപക്ഷീയമെന്ന് ഹൈക്കോടതി.അന്വേഷണത്തിൽ ബാഹ്യ ഇടപെടലും താൽപ്പര്യവുമുണ്ടായി

പ്രിൻസിപ്പാളിനെ ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ എന്ത് നടപടി എടുത്തു എന്ന് കോടതി. പ്രിൻസിപ്പാളിനെതിരായ സൈബർ ആക്രമണത്തിൽ ഒരു നടപടിയും ഉണ്ടായില്ല. ഒരാളുടെ അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനാ  അവകാശമാണ്. അച്ചടക്ക നടപടിയെടുത്ത് അതിനെ ഹനിക്കാൻ ആകില്ല

ഒരു പ്രിൻസിപ്പാളിനെ ഘരാവോ ചെയ്യാനും ആക്രമിക്കാനും  എസ്എഫ്ഐയ്ക്ക് എന്ത് അവകാശം.
പ്രിൻസിപ്പാളിനെതിരായ രണ്ടാം നടപടിയും അധികാര ദുർവിനിയോഗത്തിന്‍റെ ഭാഗം.മാർച്ച് 31 ന് വിരമിക്കാനിരിക്കെയാണ് ഡയറക്ടർ രണ്ടാം കുറ്റപത്രം നൽകിയത്

2022 ൽ അഡ്മിഷൻ സമയത്ത് കുട്ടിയോട് മോശമായി പെരുമാറിയെന്നായിരുന്നു രണ്ടാം അച്ചടക്ക ലംഘനമായി കണ്ടെത്തിയത്. ഈ ആക്ഷേപങ്ങൾ നിലനിൽക്കില്ലെന്ന് കോടതി