പൊലീസുകാരനെതിരെ മര്‍ദിച്ച സംഭവം,ലഹരി മാഫിയ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം

Advertisement

തിരുവനന്തപുരം. പൊലീസുകാരനെതിരെ മര്‍ദിച്ച സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു പോലീസ്. തലസ്ഥാനത്തെ ലഹരി മാഫിയ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കഴിഞ്ഞ ദിവസം രാത്രിയാണ്
ഫോർട്ട്‌ സ്റ്റേഷനിലെ സി.പി.ഒ സിജു തോമസിന് ചാല മാർക്കറ്റിൽ വെച്ച് മർദനമേറ്റത്.
പരിക്കേറ്റ സിജുവിനെ ഫോർട്ട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനത്തിൽ സിജുവിന്റെ തലയ്ക്ക് മുഖത്തുമാണ് പരിക്കേറ്റത്.