അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവനടൻ സുജിത് രാജേന്ദ്രൻ അന്തരിച്ചു

Advertisement

കൊച്ചി:അപകടത്തിൽപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവനടൻ സുജിത്ത് രാജേന്ദ്രൻ(32) മരിച്ചു ആലുവ-പറവൂർ റോഡ് സെറ്റിൽമെന്റ് സ്‌കൂളിന് മുന്നിൽ വെച്ച് മാർച്ച് 26നാണ് അപകടമുണ്ടായത്.

സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് നടക്കും. കിനാവള്ളി എന്ന സിനിമയിലൂടെയാണ് സുജിത് രാജേന്ദ്രൻ സിനിമയിലേക്ക് എത്തുന്നത്. സണ്ണി ലിയോണിയുടെ മലയാള ചിത്രമായ രംഗീല, മാരത്തോൺ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്

ഭരതനാട്യം, കർണാടിക് സംഗീതം എന്നിവയും പ്രഗത്ഭനായിരുന്നു. ദുബൈയിലായിരുന്ന സുജിത്ത് അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ചെയ്തിരുന്നു. പിന്നാലെയാണ് സിനിമയിലേക്ക് എത്തിയത്.