അച്ഛന്‍ ആന്‍റോ ആന്റണിക്ക്, മകന്‍ ആന്‍റി ആന്‍റണി

Advertisement

മകൻ അനിൽ ആൻ്റണി തോൽക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണി

പത്തനംതിട്ട. പത്തനംതിട്ടയിൽ മകൻ അനിൽ ആൻ്റണി തോൽക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണി. താൻ പ്രചരണത്തിന് പോയില്ലെങ്കിലും ആൻ്റോ ആന്റണി വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് എ.കെ ആൻ്റണി. അച്ഛൻ്റെ രാഷ്ട്രീയം കാലഹരണപ്പെട്ടതാണെന്ന് മറുപടിയുമായി അനിൽ ആൻ്റണി. ഒരച്ഛനും മകൻ തോൽക്കണമെന്ന് ആഗ്രഹിക്കില്ലെന്ന് പത്മജാ വേണുഗോപാൽ.

കേരളത്തിൽ ബിജെപിയുടെ സുവർണ്ണകാലം കഴിഞ്ഞു. മകൻ അനിൽ ആന്റണി പത്തനംതിട്ടയിൽ ജയിക്കാൻ പാടില്ലെന്ന് എ.കെ ആൻ്റണി പറഞ്ഞു.

20 സീറ്റിലും ബിജെപി മൂന്നാം സ്ഥാനത്താകുമെന്ന് എ.കെ ആൻ്റണി പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാക്കളുടെ മക്കളുടെ ബിജെപി പ്രവേശനത്തിൽ മക്കളെ കുറിച്ച് തന്നെ കൊണ്ടൊന്നും പറയിക്കരുതെന്നായിരുന്നു മറുപടി.

എന്നാൽ പിതാവിനെ തള്ളി പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർഥി  അനിൽ ആൻ്റണി രംഗത്തെത്തി. പത്തനംതിട്ടയിൽ വിജയമുറപ്പെന്നും , എ.കെ ആൻ്റണിയുടെ ആഹ്വാനം കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിൽ തള്ളിയത് പോലെ ജനം ഇത്തവണയും തള്ളുമെന്നും അനിൽ ആൻ്റണി പറഞ്ഞു പറഞ്ഞു.

ഏതു പാർട്ടിയിലായാലും മകൻ തോൽക്കണം എന്നൊരു അച്ഛനും ആഗ്രഹിക്കില്ലെന്ന് പത്മജാ വേണുഗോപാൽ.
എന്നാൽ അനിൽ ആന്റണിക്കെതിരെ പത്തനംതിട്ടയിൽ എ.കെ ആൻ്റണി പ്രചരണത്തിനിറങ്ങില്ല. ആരോഗ്യ പ്രശ്നങ്ങൾ മൂലം തിരുവനന്തപുരത്തിന് പുറത്തേക്ക് പ്രചരണത്തിന് ഇല്ലെന്നാണ് എ.കെ ആന്റണിയുടെ നിലപാട്

Advertisement