തോമസ് ഐസക്കിന് ആശ്വാസമായി ഹൈക്കോടതി വിധി

Advertisement

കൊച്ചി.തോമസ് ഐസക്കിന് ആശ്വാസമായി ഹൈക്കോടതി വിധി. കിഫ്ബി കേസില്‍ തോമസ് ഐസകിനെ അടിയന്തരമായി ചോദ്യം ചെയ്യേണ്ടെന്ന് ഇഡിക്ക് നിര്‍ദ്ദേശം. സ്ഥാനാര്‍ഥിയായ തോമസ് ഐസകിനെ ശല്യം ചെയ്യേണ്ടെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്.

രാജ്യത്ത് നടക്കുന്ന ജനാധിപത്യ പ്രക്രിയയുടെ പവിത്രത ഉയർത്തിപ്പിടിച്ച വിധിയെന്നും
ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ഈ തെരഞ്ഞെടുപ്പ് വേളയിൽ തനിക്ക് ഇഡി സമൻസ് അയച്ചുകൊണ്ടിരിക്കുന്നത് എന്നും തോമസ് ഐസക് പറഞ്ഞു.

ഫണ്ട് വിനിയോഗം സംബന്ധിച്ച ക്ലാരിഫിക്കേഷൻസ് ആയിരിക്കും ഈ ഡി ചോദിക്കുക . അത് നൽകേണ്ടത് ഞാനല്ല കിഫ്ബി ആണ്. വിധി പകർപ്പ് വന്നതിനുശേഷം കൂടുതൽ പ്രതികരണം എന്നും തോമസ് ഐസക്ക് പറഞ്ഞു.