കായംകുളം. ദേവികുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന കെട്ട് കാഴ്ചക്കിടയിൽ രണ്ടു പോലീസുകാർക്ക് മർദ്ദനം.
കായംകുളം പോലീസ് സ്റ്റേഷനിലെ സിപിഒ മാരായ പ്രവീൺ, സബീഷ് എന്നിവർക്കാണ് പരിക്കേറ്റത്.
കെട്ടുകാഴ്ച കടന്നു പോകാൻ ഉച്ചക്ക് 2.30 ഓടെ പ്രദേശത്തെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. രാത്രി 8 മണി ആയിട്ടും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാത്തതിനാൽ നാട്ടുകാർ പോലീസിൽ പരാതി അറിയിച്ചു. തുടർന്ന് 8.30 സ്ഥലത്ത് എത്തിയ പോലീസ് ഉദ്യോഗസ്ഥർ ലൈൻ ഓൺ ചെയ്യാൻ പറഞ്ഞതാണ് തർക്കത്തിനിടയായത്.
15 ഓളം വരുന്ന ആക്രമി സംഘം കുരു മുളക് സ്പ്രേ പ്രയോഗിച്ച ശേഷം രണ്ടു പോലീസ് ഉദ്യോഗസ്ഥരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു.
സബീഷിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ ഒരാൾ പിടിയിലായി. കണ്ടാലറിയാവുന്ന 15 ഓളം പേർക്കെതിരെ കേസെടുത്ത് കായംകുളം ഡിവൈഎസ്പി അജയനാഥിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു