വയനാട്. രാഹുൽ ഗാന്ധി ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി അല്ലെന്നും
അത്തരം തീരുമാനം മുന്നണി എടുത്തിട്ടില്ലെന്നും ആനിരാജ പറഞ്ഞു. കെ സുരേന്ദ്രനും ആനി രാജ മറുപടി നല്‍കി. സുരേന്ദ്രന് സ്വപ്നം കാണാൻ അവകാശമുണ്ട്. നടക്കാത്ത സ്വപ്നം മാത്രമായി അവശേഷിക്കും. കേരള സ്റ്റോറി – കാശ്മീർ ഫയൽസ് സിനിമകൾക്ക് പിന്നിൽ അജണ്ടകൾ ഉണ്ട് : ആനി രാജ. ഫെഡറൽ അട്ടിമറിക്കുന്ന കേന്ദ്രസർക്കാർ മറയാക്കുക എന്നതാണ് കാശ്മീർ ഫയൽസിന്റെ അജണ്ട. കേരള സ്റ്റോറിക്ക് പിന്നിലും സംഘപരിവാർ അജണ്ട. അറിയാതെ ആരും കേരള സ്റ്റോറിയിൽ വിഴരുത്
ഒറീസയിലും മറ്റു സംസ്ഥാനങ്ങളിലും സംഘപരിവാർ ക്രിസ്തീയ സ്ഥാപനങ്ങൾ ആക്രമിച്ചു. ആരാധനാലയങ്ങൾ തീവച്ച് നശിപ്പിച്ചു. കുർബാന നടത്തിയത് ഇടതുപക്ഷത്തിന്റെ പാർട്ടി ഓഫീസുകളിൽ ആണ് .ഇടതുപക്ഷമാണ് ക്രിസ്തീയ വിഭാഗങ്ങളെ സംരക്ഷിച്ചത് എന്ന് മറക്കരുത്
ഇടതുപക്ഷത്തെ സംബന്ധിച്ച് ഇത് പത്ത് വോട്ടിന്റെയും സീറ്റിന്റെയും വിഷയമല്ല.രാജ്യത്ത് മതേതരത്വം അതുപോലെ നിലനിർത്തണം. ഫാസിസ്റ്റ് കെണിയിൽ രാജ്യത്ത് വിടരുത്. ഇടതുപക്ഷം ഇല്ലാതാകുമെന്ന് കെ സുരേന്ദ്രന് സ്വപ്നം കാണാനവകാശമുണ്ട്. സ്വപ്നങ്ങൾ യാഥാർത്ഥ്യമാകില്ല എന്ന് സുരേന്ദ്രൻ ഓർക്കണം.