വാർത്താനോട്ടം

Advertisement

2024 ഏപ്രിൽ 10 ബുധൻ
BREAKING NEWS
👉അരവിന്ദ് കേജരിവാൾ – ഭഗവന്ത് മാൻ കൂടി കാഴ്ച മാറ്റി

👉കേരളാ സ്റ്റോറി പ്രചരിപ്പിക്കുന്നത് വസ്തുതാവിരുദ്ധ കാര്യങ്ങൾ എന്ന് പാളയം ഇമാം

👉മണിപ്പൂർ കലാപത്തെക്കുറിച്ചുള്ള ഫിലിം പ്രദർശിപ്പിച്ച് അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ സാൻജോപുരം പളളി

🌴 കേരളീയം 🌴

🙏 സംസ്ഥാനത്തെ കൊടും ചൂടിന് ശമനമാകാന്‍ എല്ലാ ജില്ലകളിലും ഇടിമിന്നലോടു കൂടിയ വേനല്‍ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.


🙏 തിരഞ്ഞെടുപ്പു സമയമായതിനാല്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി കൂടിയായ തോമസ് ഐസക്കിനെ വിവാദമായ മസാല ബോണ്ട് കേസില്‍ ഇപ്പോള്‍ ഇ.ഡി ശല്യം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി.

🙏 ഇഡി സമന്‍സിനെതിരായ ഹൈക്കോടതി വിധി ജനാധിപത്യ പ്രക്രിയയുടെ പവിത്രത ഉര്‍ത്തിപ്പിടിച്ചെന്ന് ഡോ. ടിഎം തോമസ് ഐസക്.


🙏 കേരള സ്റ്റോറിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇവിടെ അവസാനിപ്പിക്കൂവെന്നും ആ ചൂണ്ടയില്‍ വീഴരുതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

🙏 40 ലക്ഷം രൂപയുടെ കള്ളപ്പണം കണ്ടുകെട്ടിയിട്ടും കരുവന്നൂര്‍ കള്ളപ്പണ കേസില്‍ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.സി. മൊയ്തീനെ പ്രതിയാക്കിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. എ.സി. മൊയ്തീനെ കേസില്‍ നിന്നും ഒഴിവാക്കാന്‍ സി.പി.എം, ബി.ജെ.പിയ്ക്ക് വോട്ടുമറിക്കാന്‍ ധാരണയെന്നും അനില്‍ ആരോപിച്ചു.


🙏 പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് സിബിഐയ്ക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കണമെന്ന് സര്‍ക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കും ഹൈക്കോടതി സിംഗിള്‍ ബഞ്ച് നിര്‍ദ്ദേശം നല്‍കി.

🙏 പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ മരണപ്പെട്ട സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ ടി.ജയപ്രകാശ് സിബിഐക്ക് വിശദമായ മൊഴി നല്‍കി .ബാഹ്യസമ്മര്‍ദ്ദം കൊണ്ടാണ് പൊലീസ് കൂടുതല്‍ പേരെ പ്രതിചേര്‍ക്കാഞ്ഞതെന്നും  വിദ്യാര്‍ത്ഥികളുടെ മൊഴിയെടുപ്പ് സിബിഐ തുടരുകയാണെന്നും ജയപ്രകാശ് വ്യക്തമാക്കി.


🙏 പത്മജ വേണുഗോപാലിന്റെ നടപടിക്കെതിരെ കെ.മുരളീധരന്‍ എംപി. തൃശ്ശൂര്‍ പൂങ്കുന്നത്തെ മുരളീമന്ദിരത്തില്‍ കോണ്‍ഗ്രസ് , യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ബിജെപി അംഗത്വം നല്‍കിയ പ്രവൃത്തി തരം താഴ്ന്നതാണെന്നും ഏപ്രില്‍ 26 ന് ശേഷം എന്താ ചെയ്യേണ്ടതെന്ന് തനിക്കറിയാമെന്നും മുരളീധരന്‍ പറഞ്ഞു.


🙏 കേരള സ്റ്റോറി വിഷയത്തില്‍ ചില സഭകള്‍ എടുത്തിട്ടുള്ളത് പ്രതിഷേധാര്‍ഹമായ നടപടിയെന്ന് യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ ഗീവര്‍ഗീസ് കൂറിലോസ്. ലൗ ജിഹാദ് എന്ന പ്രതിഭാസം നമ്മുടെ നാട്ടില്‍ ഇല്ല. കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കുന്നത് ധാര്‍മികമല്ലെന്നും പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.


🙏 തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുളള പള്ളികളില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്ന് അതിരൂപത വ്യക്തമാക്കി. കെസിവൈഎമ്മിന്റേതായി വന്ന നിര്‍ദേശം രൂപതയുടേതല്ല. മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ അതിരൂപത ഉദ്ദേശിക്കുന്നില്ല.




🙏 പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി വലിയ അഴിമതിക്കാരനാണെന്നും പിതാവിനെ ഉപയോഗിച്ച് വില പേശി പണം വാങ്ങിയിരുന്നെന്നും ദല്ലാള്‍ ടി.പി നന്ദകുമാര്‍.  സിബിഐ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിയമനത്തിനായി അനില്‍ ആന്റണി 25 ലക്ഷം തന്റെ കൈയ്യില്‍ നിന്നും വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

🙏തൃശ്ശൂര്‍ വെള്ളാറ്റഞ്ഞൂരില്‍ യുവതി മൂന്ന് കുട്ടികളുമായി കിണറ്റില്‍ ചാടി. രണ്ട് കുട്ടികള്‍ മരിച്ചു. വെള്ളാറ്റഞ്ഞൂര്‍ പൂന്തിരുത്തില്‍ വീട്ടില്‍ അഭിജയ് (7), ആദിദേവ് (6)  എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ സയന (29), ഒന്നര വയസ്സുള്ള മകള്‍ ആഗ്നിക എന്നിവര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

🙏 കാസര്‍കോട് ചീമേനി ചെമ്പ്രങ്ങാനത്ത് അമ്മയെയും രണ്ട് മക്കളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സജന (36), മക്കളായ ഗൗതം (8), തേജസ് (4) എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നത്തെ തുടര്‍ന്ന് മക്കളെ കൊന്ന് സജന ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. 



🙏 കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ്ങ് സുര്‍ജേവാല നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഹേമ മാലിനിക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. ഏപ്രില്‍ 11 ന് ഉള്ളില്‍ സുര്‍ജേവാല നോട്ടീസിന് മറുപടി അറിയിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

🙏 സത്യവാങ്മൂലത്തില്‍ സ്ഥാനാര്‍ത്ഥിയുടെയോ,  ബന്ധുക്കളുടെയോ, ജംഗമ വസ്തുക്കള്‍ വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ലെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പിന് ബാധിക്കാത്ത രീതിയിലുള്ള സ്വകാര്യ ജംഗമ വസ്തുക്കള്‍ വെളിപ്പെടുത്തേണ്ടതില്ല. സ്ഥാനാര്‍ഥിയുടെ സ്വകാര്യ ജീവതത്തിലെ  എല്ലാകാര്യങ്ങളും അറിയുന്നത് വോട്ടര്‍മാരുടെ അവകാശമല്ല.  


🙏 ചൈനയിലെ സ്ഥലങ്ങളുടെ പേരുകള്‍ തങ്ങള്‍ മാറ്റിയാല്‍ അവ ഇന്ത്യയുടെ ഭാഗമാകുമോ എന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. അരുണാചല്‍ പ്രദേശിലെ വിവിധ സ്ഥലങ്ങളുടെ പേര് മാറ്റുകയും അത് ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ചൈനയുടെ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അരുണാചല്‍ പ്രദേശിലെ നാംസായിയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

🙏 ബ്രിട്ടീഷുകാരോട് രാജ കുടുംബാംഗങ്ങള്‍ സന്ധി ചെയ്തുവെന്നും സ്ത്രീകളെ വിവാഹം ചെയ്തു നല്‍കിയെന്നുമുള്ള  ഗുജറാത്ത് കേന്ദ്ര മന്ത്രി പര്‍ഷോത്തം രുപാലയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ക്ഷത്രീയ സമുദായം. പര്‍ഷോത്തം രൂപാല സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും പിന്മാറണമെന്നാണ് ക്ഷത്രീയ സമുദായത്തിന്റെ ആവശ്യം.



🙏 പതഞ്ജലി പരസ്യക്കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും.  ബാബ രാംദേവ് മാപ്പപേക്ഷ സമര്‍പ്പിച്ചു. കോടതി വിധി മാനിക്കാതിരുന്നതിനെ തുടര്‍ന്ന് ബാബാ രാംദേവിനും പതഞ്ജലി എംഡി ആചാര്യ ബാല്‍ കൃഷ്ണയ്ക്കുമെതിരെ സുപ്രീം കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.


🙏 ഛത്തീസ്ഗഢിലെ ദുര്‍ഗ് ജില്ലയില്‍ ഇന്നലെ രാത്രി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. 40 യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് ഏകദേശം 50 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.





🇦🇴   അന്തർദേശീയം  🇦🇽


🙏 റഫയിലേക്കുള്ള പ്രവേശനവും അവിടെയുള്ള തീവ്രവാദ ബറ്റാലിയനുകളെ ഇല്ലാതാക്കലും ആവശ്യമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പലസ്തീനിലെ റഫയില്‍ ആക്രമണം നടത്താനുള്ള തിയ്യതി കുറിച്ചിട്ടുണ്ടെന്ന് പറഞ്ഞ നെതന്യാഹു എന്നാണെന്ന് വ്യക്തമാക്കിയിട്ടില്ല.  ഗാസയുടെ തെക്ക് ഭാഗത്തുള്ള റഫയില്‍ 10 ലക്ഷത്തിലധികം ജനങ്ങളുണ്ട്.



🙏 ഐപിഎല്ലിലെ ആവേശം അണപൊട്ടിയ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 2 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് 37 പന്തില്‍ 64 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡിയുടെ കരുത്തില്‍ 9 വിക്കറ്റിന് 182 റണ്‍സെടുത്തു.






🙏മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്സിന് വേണ്ടി 46 റണ്‍സെടുത്ത ശശാങ്ക് സിംഗും 33 റണ്‍സെടുത്ത അശുതോഷ് ശര്‍മയും 29 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ പൊരുതി നോക്കിയെങ്കിലും രണ്ട് റണ്‍സകലെ മാത്രം പൊരുതി വീഴുകയായിരുന്നു.

Advertisement