അനില്‍ ആന്റണി ഡൽഹിയിലെ സൂപ്പർ ദല്ലാൾ എന്ന് നന്ദകുമാർ

Advertisement

കൊച്ചി . അനില്‍ ആന്റണി ഡൽഹിയിലെ സൂപ്പർ ദല്ലാൾ എന്ന് ടി ജി നന്ദകുമാർ. ആവശ്യമെങ്കിൽ തെളിവുകൾ പുറത്തു വിടും. അനിൽ കെ ആന്റണിക്ക് എതിരെ പരാതിയുമായി ടി ജി നന്ദകുമാർ തന്നെ കണ്ടിരുന്നുവെന്ന്
പി ജെ കുര്യൻ. ആരോപണങ്ങൾക്ക് പിന്നിൽ കോൺഗ്രസ് ഗൂഢാലോചനയെന്ന് അനിൽ ആന്റണി. നന്ദകുമാറിന്റെ ആരോപണങ്ങളെ തള്ളി ഉമാ തോമസ്.
ബി.ജെ.പിയിലെ വനിതാ നേതാവിനെതിരെയും നന്ദകുമാറിന്റെ ആരോപണം. കേരളത്തിൽ നിന്നുള്ള സൂപ്പർ ടെറർ വനിതാ നേതാവ് 10 ലക്ഷം രൂപ വാങ്ങി എന്ന് വെളിപ്പെടുത്തൽ .

സി.ബി ഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിന് അനിൽ കെ ആൻറണി 25 ലക്ഷം രൂപ വാങ്ങിയെന്ന് ആയിരുന്നു. ടി ജി നന്ദകുമാറിന്റെ വെളിപ്പെടുത്തൽ . ആവശ്യമെങ്കിൽ തെളിവുകൾ പുറത്തുവിടുമെന്നും അനിൽ ഡൽഹിയിലെ സൂപ്പർ ദല്ലാൾ ആണെന്നും നന്ദകുമാർ ആരോപിച്ചു.
പിജെ കുര്യനും പിടി തോമസും ഇടപെട്ടാണ് അഞ്ചുതവണയായി പണം തിരികെ ലഭിച്ചത്. പരാതി നൽകുന്നതിൽ നിന്ന് പിജെ കുര്യനാണ് പിന്തിരിപ്പിച്ചതെന്നും നന്ദകുമാർ .

പരാതിയുമായി നന്ദകുമാർ തന്നെ കാണാൻ എത്തിയിരുന്നു എന്ന് പി.ജെ കുര്യൻ.

നന്ദകുമാറിന്റെ ആരോപണങ്ങൾ തള്ളി ഉമ തോമസും രംഗത്തെത്തി


ആരോപണങ്ങൾക്ക് പിന്നിൽ കോൺഗ്രസിന്റെ ഗൂഢാലോചനയാണെന്ന് അനിൽ കെ ആന്റണിയുടെ പ്രതികരണം


അനിൽ ആൻറണിക്ക് പിന്നാലെ ബിജെപിയുടെ വനിതാ നേതാവിനെതിരെയും നന്ദകുമാർ ആരോപണം ഉന്നയിച്ചു. കേരളത്തിൽ നിന്നുള്ള വനിതാ നേതാവ് പത്തുലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം.



തന്നെ മോശക്കാരൻ ആക്കാനാണ് അനിൽ ആന്റെണിയുടെ ശ്രമം  ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നന്ദകുമാർ വ്യക്തമാക്കി