ആം ആദ്മി പാർട്ടിയിൽ പൊട്ടിത്തെറി,മന്ത്രി രാജ് കുമാര്‍ ആനന്ദ് രാജിവച്ചു

Advertisement

ന്യൂഡെല്‍ഹി. ആം ആദ്മി പാർട്ടിയിൽ പൊട്ടിത്തെറി.
ഡൽഹി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രി രാജ് കുമാര്‍ ആനന്ദ് രാജിവച്ചു. പാർട്ടി അഴിമതിയിൽ മുങ്ങി,  പാർട്ടിയിൽ തുടരാൻ കഴിയില്ല എന്ന് രാജ് കുമാർ ആനന്ദ്. മദ്യനയ അഴിമതി കേസിൽ ഹൈക്കോടതി വിധിക്കെതിരായ ഹർജി അടിയന്തരമായി കേൾക്കാനാകില്ലെന്ന് സുപ്രിംകോടതി. അഭിഭാഷകനുമായി കൂടുതൽ ദിവസം കൂടിക്കാഴ്ചയ്ക്ക് അനുമതി വേണമെന്ന കേജ്രിവാളിന്റ ഹർജി  റൗസ് അവന്യു കോടതി തളളി.

കോടതികളിൽ നിന്നും തുടർച്ചയായി തിരിച്ചടി നേരിട്ട ആം ആദ്മി പാർട്ടിക്ക് കനത്ത ആഘാതം ഉണ്ടാക്കുന്നതാണ് മന്ത്രി രാജകുമാർ ആനന്ദിന്റെ രാജി.

കൊണാട്ട് പ്ലേസിലെ ഭക്ഷണശാലയിൽ, മാധ്യമങ്ങളെ വിളിച്ചു ചേർത്താണ്,  രാജകുമാർ ആനന്ദ്, മന്ത്രിസ്ഥാനവും പാർട്ടി അംഗത്വവും രാജിവച്ചതായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസത്തെ ഡൽഹി ഹൈ ക്കോടതി വിധിയോടെ പാർട്ടിക്ക് തെറ്റ് പറ്റി എന്ന് ബോധ്യമായതായും രാജ് കുമാർ ആനന്ദ് പറഞ്ഞു.

പട്ടേല്‍ നഗറില്‍ നിന്നുള്ള എംഎല്‍എയാണ് രാജ് കുമാര്‍ ആനന്ദ്, എഎപി സംഘടന ജനറല്‍ സെക്രട്ടറി സന്ദീപ് പഥകിനാണ് രാജി സമര്‍പ്പിച്ചത്.

ഇ ഡി യുടെ സമ്മർദ്ദത്തെ തുടർന്നാണ് മന്ത്രിയുടെ രാജി എന്ന് ആം ആദ്മി പാർട്ടി പ്രതികരിച്ചു.

ഇന്നലെ വരെ അഴിമതിീോരകഹസോീക്കാരൻ എന്ന് വിളിച്ച ബിജെപി യിലേക്കാണ് രാജ് കുമാർ ആനന്ദ് പോകുന്നതെന്ന് എഎപി എംപി സഞ്ജയ്‌ സിങ് പരിഹസിച്ചു.

ഡൽഹി മദ്യനയ അഴിമതി കേസിലെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന ഹർജി  ഡൽഹി ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിൽ കേജ്രിവാൾ സുപ്രിം കോടതി യെ സമീപിച്ചു.
എന്നാൽ ഹർജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം സുപ്രിം കോടതി അംഗീകരിച്ചില്ല.

ആഴ്ചയിൽ അഞ്ച് തവണ അഭിഭാഷകരെ കാണാൻ അനുവദിക്കണമെന്ന കെജ്രിവാളിന്റെ ആവശ്യം ഡൽഹി റൌസ് അവന്യൂ കോടതിയും തള്ളി. അനുമതി നൽകാൻ മതിയായ കാരണങ്ങളില്ലെന്ന് കോടതി നിരീക്ഷിച്ചു.