പടക്കം പൊട്ടിക്കുന്നതിനിടെ ജീപ്പ് കത്തി നശിച്ചു

Advertisement

കോഴിക്കോട്. നാദാപുരം മുടവന്തേരിയിൽ പടക്കം പൊട്ടിക്കുന്നതിനിടെ ജീപ്പ് കത്തി നശിച്ച സംഭവത്തിൽ പൊലിസ് കേസെടുത്തു. സ്ഫോടക വസ്തുകൾ അശ്രദ്ധമായി ഉപയോഗിച്ചതിനാണ് കേസ്. 3 പേർക്ക് സംഭവത്തിൽ പരിക്കേറ്റിരുന്നു.

ഇന്ന് പുലർച്ചെയാണ് പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി യുവാക്കൾ ചേർന്ന് പടക്കം പൊട്ടിച്ചത്. ഇതിനിടെ ജീപ്പിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന കരിമരുന്ന് ശേഖരത്തിലേക്ക് തീപ്പൊരി വീഴുകയും ഉഗ്ര ശബ്ദത്തോടെ വാഹനം കത്തിനശിക്കുകയും ആയിരുന്നു. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയാണ് നാദാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സ്ഫോടക വസ്തുകൾ അശ്രദ്ധമായി ഉപയോഗിച്ചതിന്  3 പേർക്കെതിരെയാണ്  കേസ് എടുത്തത്. പുലർച്ചെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചിരുന്നത്. പരിക്കേറ്റ യുവാക്കൾ ചികിത്സ തേടി.അതേസമയം  ലീഗ് കേന്ദ്രമായ മുടവന്തേരിയിൽ ഉഗ്രസ്ഫോടനം എന്ന തലക്കെട്ടിൽ 24 തെന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണ്.