തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപിയെ പരിഹസിച്ച് മന്ത്രി ഗണേഷ് കുമാര്‍. തൃശൂരിലെ മുസ്ലിം പള്ളിയില്‍ സുരേഷ് ഗോപി നോമ്പ് തുറയ്ക്ക് പോയിരുന്നു. പള്ളിയില്‍ നിന്ന് സുരേഷ് ഗോപി നോമ്പ് കഞ്ഞി കുടിക്കുന്ന ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരിഹാസം. ‘സുരേഷ് ഗോപി പള്ളിക്കകത്ത് കയറി നിസ്‌കരിക്കുമോ എന്ന് ഞാന്‍ പേടിച്ചു . പുള്ളിയുടെ അഭിനയം ഭയങ്കരമാണ്. നോമ്പ് കഞ്ഞി ജീവിതത്തില്‍ ആദ്യമായിട്ടു കാണുന്ന പോലെ തള്ളവിരലിട്ട് നക്കി തിന്നുന്നുണ്ടായിരുന്നു.. നോമ്പ് കഞ്ഞിയൊക്കെ വീണ്ടും ചോദിച്ചാല്‍ കിട്ടത്തില്ലേ? ഇതിപ്പോ പകല് മുഴുവന്‍ ഉണ്ടു കുടിച്ചു കിടന്നിട്ട് വൈകീട്ട് നോമ്പ് കഞ്ഞി കിട്ടിയപ്പോള്‍ ജീവിതത്തില്‍ കഞ്ഞി കാണാത്തതു പോലെ തള്ളവിരലും നക്കിയേച്ചും വരുന്നു. ഇതൊക്കെ നാടകമല്ലേ,’ ഗണേഷ് കുമാര്‍ ചോദിച്ചു.