2024 ഏപ്രിൽ 11 വ്യാഴം
BREAKING NEWS
👉മല്ലപ്പള്ളിയിൽ വൃദ്ധ ദമ്പതികൾ പൊള്ളലേറ്റ് മരിച്ചു .കൊച്ചരപ്പ് സ്വദേശി വർഗ്ഗീസ്സ് ( 78) ഭാര്യ അന്നമ്മ (73) എന്നിവരാണ് മരിച്ചത്.ഗ്യാസ് സിലിണ്ടർ തുറന്ന നിലയിലായിരുന്നു.
👉ചേന്ദമംഗലത്ത് മൊബൈൽ പൈലിംഗ് വാഹനം കെട്ടിട സമുച്ചയത്തിലേക്ക് ഇടിച്ച് കയറി പത്രവിതരണക്കാരൻ സോമൻ (72) മരിച്ചു.
👉ജമ്മു കാശ്മീരിൽ പുൽവാമയിലെ ഫ്രാസിപ്പൊരിയിൽ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടുന്നു.
👉കൊച്ചിയിൽ ഗുണ്ടാ നേതാവ് വെട്ടേറ്റ് മരിച്ച സംഭവം: രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
👉കോടതിയെ കുറിച്ചുള്ള സാമൂഹിക മാധ്യമങ്ങളിൽ വരുന്ന പ്രചാരണങ്ങളിൽ കടുത്ത അതൃപ്തിയുമായി സുപ്രീം കോടതി
👉 ഉത്തരേന്ത്യയിൽ ഇന്ന് പെരുന്നാൾ ആഘോഷം; ഡെൽഹിയിൽ കനത്ത സുരക്ഷ
🌴കേരളീയം🌴
🙏 സംസ്ഥാനത്തുടനീളം 2122 ക്യാമറകള്‍ ഉപയോഗിച്ച് തത്സമയ നിരീക്ഷണം നടത്തുന്നുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസിലും, ജില്ലകളില്‍ സജ്ജമാക്കിയിട്ടുള്ള കണ്‍ട്രോള്‍ റൂമുകളിലും ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.
🙏 സംസ്ഥാനത്ത് വരും ദിവസങ്ങളിലും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യത. യെല്ലോ അലര്‍ട്ട്പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ 45 ഡിഗ്രിവരെയാണ് ചൂട്. 14 ജില്ലകളിലും 35 ഡിഗ്രിക്ക് മുകളിലാണ് ചൂട്.
🙏 പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അനില്‍ ആന്റണിയുടെ ആരോപണം തള്ളി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി. ദല്ലാള്‍ ടിപി നന്ദകുമാറുമായി, ആന്റോ ആന്റണി ഗൂഢാലോചന നടത്തി തനിക്കെതിരെ ആരോപണം ഉന്നയിച്ചെന്നായിരുന്നു അനില്‍ ആന്റണി പറഞ്ഞത്.
🙏 അനില്‍ ആന്റണി വിവരദോഷം പറയുകയാണെന്നും ജീവിതത്തില്‍ ഇന്ന് വരെ ദല്ലാള്‍ നന്ദകുമാറിനെ കണ്ടിട്ടില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ആന്റോ ആന്റണി പറഞ്ഞു. സഹകരണ ബാങ്കില്‍ തട്ടിപ്പ് നടത്തി എന്ന ആരോപണത്തില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷിക്കട്ടേയെന്നും അതിന് വെല്ലുവിളിക്കുകയാണെന്നും ആന്റോ ആന്റണി പറഞ്ഞു.
🙏 ഗവര്‍ണറെ അവഗണിച്ചുകൊണ്ട് ഡോ എപിജെ അബ്ദുകള്‍ കലാം സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിന് സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. രാഷ്ട്രപതി അനുവാദം നല്‍കാത്ത ബില്ലിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
🇳🇪 ദേശീയം 🇳🇪
🙏 ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം എത്രയും വേഗം പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണനിലയിലാകണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
🙏 ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. ഡല്‍ഹിയിലെ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാര്‍ ആനന്ദ് മന്ത്രി പദവിയും പാര്‍ട്ടി അംഗത്വവും രാജിവച്ചു. പാര്‍ട്ടി അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും പാര്‍ട്ടിക്കുള്ളില്‍ ദളിത് വിരുദ്ധ നടപടികളായതിനാല്‍ ഇനിയും തുടരാനാകില്ലെന്നുമാണ് അദ്ദേഹം പറയുന്നത്
🙏 അഴിമതിയുടെയും കൊള്ളയുടെയും മറ്റൊരു പേരാണ് ഡിഎംകെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്‍ഡിഎ ഭരണകാലത്തില്‍ ഇന്ത്യയുടെ വികസനം 5ജിയില്‍ എത്തി. എന്നാല്‍ ഡിഎംകെ 2 ജിയില്‍ അഴിമതി നടത്തിയവരാണ്, വെറുപ്പിന്റെ രാഷ്ട്രീയമാണ് ഡിഎംകെ
മുന്നോട്ടുവെയ്ക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
🙏 ഒരു പ്രത്യേക സീസണില്‍ ദേശാടനപ്പക്ഷികള്‍ പ്രത്യേക സങ്കേതങ്ങളിലേക്ക് വരുന്നതുപോലെയാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് കാലത്തുമാത്രം തമിഴ്‌നാട്ടിലേക്ക് വരുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. മോദിയുടെ ഉറപ്പുകളെല്ലാം കള്ളന്മാരെ കാവിമുക്കുന്നതുപോലെയുള്ള സ്ഥിരം ബി.ജെ.പി. പരിപാടി ആയിപ്പോകുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
🙏 പശ്ചിമ ബംഗാളിലെ സന്ദേശ്ഖലിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകള്‍ സിബിഐക്ക് കൈമാറാന്‍ കല്‍ക്കട്ട ഹൈക്കോടതി നിര്‍ദേശിച്ചു. പരാതിക്കാര്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ സിബിഐയെ സമീപിക്കണം. ലൈംഗിക പീഡനക്കേസുകളും ഭൂമിതട്ടിപ്പ് കേസുകളും കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കും.
🙏 എഎപി സര്‍ക്കാരിനെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എഎപി വക്താവ് സഞ്ജയ് സിങ്. ഡല്‍ഹിയിലെ എഎപി മന്ത്രി രാജ് കുമാറിന്റെ രാജിക്ക് പിന്നാലെയാണ് ഗുരുതര ആരോപണവുമായി സഞ്ജയ് സിങ് രംഗത്തെത്തിയത്.
🙏 ഏകാധിപത്യ സര്‍ക്കാരിന്റെ എന്തു പീഡനവും സഹിക്കാന്‍ തയ്യാറാണെന്ന് തീഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിതയെ സന്ദര്‍ശിച്ച ശേഷം ആം ആദ്മി പാര്‍ട്ടി നേതാക്കളാണ് കെജ്രിവാള്‍ നല്‍കിയ സന്ദേശം മാധ്യമങ്ങളെ അറിയിച്ചത്.
🇦🇴 അന്തർദേശീയം 🇦🇽
🙏 ഗാസയും സുഡാനും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സംഘര്‍ഷവും വിശപ്പും അനുഭവിക്കുന്നവര്‍ക്കും ഭവനരഹിതരായവര്‍ക്കുമൊപ്പമാണ് തന്റെ മനസ്സെന്ന്
യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. ഗാസയിലെ യുദ്ധം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൈകാര്യം ചെയ്യുന്ന രീതി തെറ്റാണെന്നും നെതന്യാഹുവിന്റെ സമീപനത്തോട് യോജിക്കുന്നില്ലെന്നും ബൈഡന്‍ പറഞ്ഞു.
🏏 കായികം 🏏
🙏 പാരീസ് ഒളിമ്പിക്‌സിലെ അത്‌ലറ്റിക്‌സ് ഇനങ്ങളിലെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് 50,000 ഡോളര്‍ അഥവാ അഥവാ 41.6 ലക്ഷം രൂപ സമ്മാനത്തുക നല്‍കുമെന്ന് പ്രഖ്യാപിച്ച് ലോക അത്ലറ്റിക്‌സ് സംഘടന. ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഇതാദ്യമായാണ് ജേതാക്കള്‍ക്ക് സമ്മാനത്തുക ലഭിക്കുന്നത്. പാരീസ് ഒളിമ്പിക്‌സിലെ 48 അത്‌ലറ്റിക്‌സ് ഇനങ്ങളിലും സ്വര്‍ണം നേടുന്നവര്‍ക്ക് ലോക അത്ലറ്റിക്‌സ് സംഘടന ഈ തുക സമ്മാനമായി നല്‍കും.
🙏 ഐപിഎല്ലിലെ അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ മൂന്ന് വിക്കറ്റിന് വീഴ്ത്തി ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 76 റണ്‍സെടുത്ത റിയാന്‍ പരാഗിന്റേയും 68 റണ്‍സെടുത്ത സഞ്ജു സാസംസണിന്റേയും മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു.
🙏 മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് 72 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും അവസാന ഓവറുകളില്‍ കത്തിക്കയറിയ രാഹുല്‍ തെവാട്ടിയ- റാഷിദ് ഖാന്‍ സഖ്യത്തിന്റേയും കരുത്തില്‍ വിജയലക്ഷ്യത്തിലെത്തി