പത്തനംതിട്ടയിൽ ഇതരസംസ്ഥാന തൊഴിലാളിയെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി

Advertisement

പത്തനംതിട്ട: കണ്ണങ്കരയിൽ ഇതര സംസ്ഥാന തൊഴിലാളിയെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. റോഡരികിൽ കിടന്നപ്പോൾ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങിയതെന്നാണ് സംശയം

ഇറച്ചിക്കോഴിയുമായി വന്ന ലോറി പിന്നോട്ടു എടുത്തപ്പോൾ ഇയാളുടെ ദേഹത്തിൽ കയറിയിറങ്ങിയെന്നാണ് സംശയിക്കുന്നത്. വാഹനം കണ്ടെത്താനായി പോലീസ് അന്വേഷണം തുടങ്ങി

മരിച്ചയാളെയും തിരിച്ചറിഞ്ഞിട്ടില്ല. മദ്യലഹരിയിൽ വഴിയരികിൽ കിടന്നുറങ്ങിയതാണെന്ന് കരുതുന്നു.