സംസ്ഥാനത്ത് നാളെയും മറ്റന്നാളും 14 ജില്ലകളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

Advertisement

തിരുവനന്തപുരം:
സംസ്ഥാനത്ത് രണ്ട് ദിവസം ഇടിമിന്നലോടു കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെയും മറ്റന്നാളും കേരളത്തിലെ 14 ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. പാലക്കാട് ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്

പാലക്കാടിന് പുറമെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട്. 14ന് പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, കോട്ടയം, വയനാട് ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്

കേരളാ തീരത്ത് ഇന്ന രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

Advertisement