ഒന്നര വയസുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Advertisement

കോഴിക്കോട്. പയ്യോളി മണിയൂരിൽ ഒന്നര വയസുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അട്ടക്കുണ്ട് കോട്ടയിൽ താഴെ ആയിഷ സിയയാണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയ്ക്കാണ് സംഭവം. കുട്ടിയുടെ അമ്മ ഫായിസയെ ചോദ്യം ചെയ്യുന്നതിനായി പൊലിസ് വിളിപ്പിച്ചിട്ടുണ്ട്. ഇവർക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായാണ് വിവരം പയ്യോളി പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി