കക്കോടിയിൽ വൻ ലഹരി മരുന്നു വേട്ട

Advertisement

കോഴിക്കോട് .കക്കോടിയിൽ വൻ ലഹരി മരുന്നു വേട്ട. 128 ഗ്രാം എംഡിഎംഎയും 65 LSD സ്റ്റാമ്പുകളും പിടികൂടി. ലഹരി മരുന്നുമായി പിടിയിലായ പോലൂർ സ്വദേശി ഇർഷാദ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പോലീസ് പരിശോധന. കക്കോടി പൂതങ്കരയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുകൾ കണ്ടെത്തിയത്. പോലീസ് എത്തിയതറിഞ്ഞ് വീട്ടിൽ ഉണ്ടായിരുന്ന അഫ്നാസ് എന്ന യുവാവ് ഓടി രക്ഷപ്പെട്ടു. ടൂറിസ്റ്റ് ഗൈഡ് എന്ന വ്യാജേനയായിരുന്നു ഇയാളുടെ മയക്കുമരുന്ന് കച്ചവടം. അഫ്നാസിനായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി.