കെട്ടുകാഴ്ച കത്തി, വന്‍ നഷ്ടം

Advertisement

ചാരുംമൂട് .ഉത്സവത്തിന് എഴുന്നള്ളിച്ച ശേഷം മറ്റൊരു ഉത്സവസ്ഥലത്തേക്ക്  വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയായിരു കെട്ടുകാഴ്ചയ്ക്ക് വൈദ്യുത കമ്പിയിൽ തട്ടി തീപിടിച്ചു.
കെട്ടുകാഴ്ചയുടെ സാമഗ്രികളും മിനിലോറിയും പൂർണ്ണമായും കത്തിനശിച്ചു. വാഹനത്തിലുണ്ടായിരുന്നവർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
ചാരുംമൂട് കരിമുളയ്ക്കലിൽ പകൽ 12 മണിയോടെയായിരുന്നു സംഭവം. കറ്റാനത്തു നിന്നും മിനിലോറിയിൽ
വള്ളികുന്നത്തുള്ള  ഉത്സവ സ്ഥലത്തേക്ക് കൊണ്ടുപോകും വഴിയിയായിരുന്നു  തീപിടിച്ചത്.
ഓടിക്കൂടിയ നാട്ടുകാർ ബക്കറ്റുകളിലും മറ്റും വെള്ളം കൊണ്ടുവന്ന് തീയണക്കാൻ ശ്രമം നടത്തിയെങ്കിലും വൈക്കോലിലെ തീ ആളിപ്പടരുകയും ഒപ്പം വാഹനത്തിനും തീ പിടിക്കുകയായിരുന്നു.
അഗ്നിശമന സേനയെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണുണ്ടായത്.