പുഴയില്‍പ്പെട്ട മൂന്നുകുട്ടികളില്‍ ഒരാള്‍ മരിച്ചു

Advertisement

പാലക്കാട്. മണ്ണാർക്കാട് കരിമ്പുഴയിൽ കുടുംബക്കാരായ മൂന്ന് കുട്ടികൾ പുഴയിൽ പെട്ടതില്‍ ഒരാൾ മരിച്ചു.
പാറക്കൽ സ്വദേശിനി റിസ്വാനയാണ് (19) മുങ്ങി മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് കുട്ടികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

പുത്തൻ വീട്ടിൽ ബാദുഷ ( 17 ) ചെറുമല സ്വദേശിനി ദീമ മെഹ്ബ ( 19) എന്നിവർ ചികിത്സയിൽ. കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപമാണ് മൂന്ന് കുട്ടികളും പുഴയിൽ അകപ്പെട്ടത്.നാട്ടുകാരും ട്രോമാകെയർ വളണ്ടിയർമാരും ചേർന്ന് കുട്ടികളെ കരയ്ക്ക് കയറ്റിയെങ്കിലും ഒരാൾ മരണപ്പെട്ടു. കാരാക്കൂർശ്ശി അരപ്പാറ സ്വദേശികളാണ് മൂന്ന് കുട്ടികളും