ആരോപണ പ്രത്യാരോപണങ്ങളുമായി മുറിവേല്‍പ്പിച്ച് മുന്നണികൾ

Advertisement

തിരുവനന്തപുരം. സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ആരോപണ പ്രത്യാരോപണങ്ങളുമായി മുറിവേല്‍പ്പിച്ച് മുന്നണികൾ. കോൺഗ്രസിനെയും ബിജെപിയെയും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രൂക്ഷമായി വിമർശിച്ചു. ഇരുപാർട്ടികൾക്കും കേരള വിരുദ്ധ നിലപാടെന്ന് ആയിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. പത്തനംതിട്ട എന്‍ഡിഎ സ്ഥാനാർത്ഥി അനിൽ ആൻ്റണിക്കെതിരായ ദല്ലാൾ നന്ദകുമാറിൻ്റെ ആരോപണങ്ങൾ എ കെ ആൻറണിയെ ലക്ഷ്യംവെച്ച് എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചത്.

തൻറെ സത്യവാങ്മൂലം ചൂണ്ടിക്കാട്ടിയുള്ള പരാതി  ബിജെപി സ്ഥാനാർത്ഥികളെ ആക്രമിക്കാനുള്ള എൽഡിഎഫ് യുഡിഎഫ് ശ്രമങ്ങളുടെ ഭാഗമാണെന്നായിരുന്നു തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. എന്നാൽ മനപ്പൂർവ്വം അപകീർത്തികരമായ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല എന്നായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ വാദം. തെരഞ്ഞെടുപ്പ് പ്രചാരണം ചൂടാവുന്നതിനിടെ ഈ മാസം 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തും.

Advertisement