ശക്തമായ ചൂട് ചുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഈ മാസം 15 വരെ യെല്ലോ അലെർട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൻഷ്യസ് വരെയും തൃശൂർ ജില്ലയിൽ 39 ഡിഗ്രി സെൻഷ്യസ് വരെയും താപനില ഉയരാൻ സാധ്യത എന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
കൊല്ലം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലയിൽ 38°C വരെയും എറണാകുളം, കാസർഗോഡ് ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും താപനില ഉയർന്നേക്കും. സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ സംസ്ഥാനത്ത് ചൂട് ഉയരാനും സാധ്യത. ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നനങ്ങൾക്ക് സാധ്യത ഉണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.