ചൂടിനിടെ ആശ്വാസമായി മഴ…. ഞായറാഴ്ച വരെ കേരളത്തിൽ പലയിടത്തും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

Advertisement

കേരളത്തിൽ കനത്ത ചൂടിനിടെ ഇന്നലെ ഒറ്റപ്പെട്ടയിടങ്ങളിൽ പെയ്ത മഴ ആശ്വാസമായി. ഞായറാഴ്ച വരെ കേരളത്തിൽ പലയിടത്തും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിനിടെ സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവുമധികം ചൂട് അനുഭവപ്പെട്ട പാലക്കാട് താപനില കുറയുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട് ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തുമെന്നായിരുന്നു കാലാവസ്ഥ വകുപ്പ് പറഞ്ഞിരുന്നത്. എന്നാൽ ഏപ്രിൽ 15 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പുതിയ പ്രവചനം.

Advertisement