തിരുവനന്തപുരം:
മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് വിധി പറയും. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്ന മുൻ ആവശ്യത്തിൽ നിന്ന് മാത്യു കുഴൽനാടൻ പിൻമാറിയിരുന്നു.
കോടതി നേരിട്ട് അന്വേഷിച്ചാൽ മതിയെന്നാണ് മാത്യുവിന്റെ പുതിയ ആവശ്യം. ഇതിലാണ് കോടതി ഇന്ന് വിധി പറയുന്നത്. കരിമണൽ ഖനനത്തിന് സിഎംആർഎൽ കമ്പനിക്ക് അനുമതി നൽകിയതിന് പ്രതിഫലമായി വീണയ്ക്ക് മാസപ്പടി ലഭിച്ചെന്നാണ് മാത്യു കുഴൽനാടന്റെ ആരോപണം
അതേസമയം മസാല ബോണ്ട് കേസിൽ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ഇഡി നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. തെരഞ്ഞെടുപ്പ് കാലമായതിനാൽ തോമസ് ഐസകിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ഹർജി.