ഒറ്റയടിക്ക് 800 രൂപയുടെ വർധനവ്; ചരിത്രത്തിലാദ്യമായി 53,000 രൂപ കടന്ന് സ്വർണവില

Advertisement

കൊച്ചി:
സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 800 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,760 രൂപയായി. ഒരു ഗ്രാമിന് 100 രൂപ വർധിച്ചു

ഗ്രാമിന് നിലവിൽ 6720 രൂപയാണ് വില. ഏപ്രിൽ ആരംഭിച്ച് 12 ദിവസത്തിനുള്ളിൽ 2880 രൂപയുടെ വർധനവാണ് ഇതുവരെ ഉണ്ടായത്. ഇതോടെ പണിക്കൂലി സഹിതം ഒരു പവൻ സ്വർണം ആഭരണരൂപത്തിൽ ലഭിക്കാനായി 60,000 രൂപയെങ്കിലും നൽകേണ്ടി വരും

ഇന്നലെ 80 രൂപയുടെ വർധനവാണ് പവന് രേഖപ്പെടുത്തിയത്. 52,960 രൂപയിലായിരുന്നു വ്യാപാരം. ചരിത്രത്തിലെ ഏറ്റവുമുയർന്ന വിലയിലാണ് സ്വർണവില തുടരുന്നത്

Advertisement