കേരള സ്റ്റോറി പ്രദർശിപ്പിച്ചതിനെ വിമർശിച്ച് എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം

Advertisement

കൊച്ചി: കേരളാ സ്റ്റോറി പ്രദർശിപ്പിച്ചതിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രം സത്യദീപം .
മതബോധനത്തിന് അനുബന്ധമായി വര്‍ഗീയ വിദ്വേഷത്തിന്റെ ‘കേരള സ്റ്റോറി’യെ നല്ല പാഠമാക്കിയവര്‍ മണിപ്പൂരിനെ മറന്നുപോയത് മനഃപൂര്‍വമാണോ?

പള്ളിയിലെ കാര്യം പള്ളിക്കാര്‍ നോക്കും’ എന്ന് ആക്രോശിക്കുന്നവര്‍ ഉത്തരേന്ത്യയില്‍ നൂറു കണക്കിന് പള്ളികള്‍ സംഘപരിവാര്‍ തകര്‍ത്തത് പള്ളിപ്പരിപാടിയായി തന്നെ കണക്കാക്കുമോ?

ബി ജെ പി യുടെ പോളിംഗ് ബൂത്ത് ഏജന്റായി ഇ ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) മാറിയെന്ന പ്രതിപക്ഷാരോപണത്തെ ശരിവയ്ക്കുന്ന തരത്തിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വേട്ടയാടല്‍ എന്നും സത്യദീപം വിമർശിക്കുന്നു.

Advertisement