തിരുവനന്തപുരം:
ഇത്തവണത്തേത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തന്റെ അവസാന മത്സരമായിരിക്കുമെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. എന്നാൽ രാഷ്ട്രീയം അവസാനിപ്പിക്കില്ല. കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയാൽ വ്യത്യസ്തമായ പങ്ക് നിർവഹിക്കാൻ അവസരം ലഭിച്ചാൽ അത് നിർവഹിക്കും
ബിജെപി ഭരണം തുടരുകയാണെങ്കിൽ വിവാദ തീരുമാനങ്ങൾക്കെതിരെ താൻ ശബ്ദമുയർത്തും. മണ്ഡല പുനഃസംഘടന, ഏക സിവിൽ കോഡ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നിവക്കെതിരെ നിലപാട് സ്വീകരിക്കും. അനിൽ ആന്റണി തീവ്ര ബിജെപി നിലപാടുകൾ പറയുന്നത് കേൾക്കുമ്പോൾ ദുഃഖമുണ്ടെന്നും തരൂർ പറഞ്ഞു
താൻ മകനെ പോലെ കണ്ട് പ്രോത്സാഹിപ്പിച്ച നേതാവാണ് അനിൽ ആന്റണി. പത്തനംതിട്ടയിലെ തോൽവി അനിലിനെ പാഠം പഠിപ്പിക്കും. അനിൽ ഉപയോഗിച്ച ഭാഷ കോൺഗ്രസ് ഉപയോഗിക്കാറില്ലെന്നും തരൂർ പറഞ്ഞു.