കനത്ത ചൂടില്‍ ആശ്വാസമായി വേനല്‍ മഴ

Advertisement

തിരുവനന്തപുരം. കനത്ത ചൂടില്‍ ആശ്വാസമായി വേനല്‍ മഴ.  വിവിധ ജില്ലകളിൽ മഴ ലഭിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ശക്തമായമഴയാണ് പെയ്തത്. കാലാവസ്ഥ മോശമായ സാഹചര്യത്തിൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.


തിരുവനന്തപുരത്ത് നഗര ഗ്രാമീണ തീരദേശ മേഖലകളിൽ ഉച്ചയ്ക്ക് ശേഷമാണ് ശക്തമായ മഴ പെയ്തത്. പലയിടങ്ങളിലും ഇടിമിന്നലും കാറ്റും ഉണ്ടായൊരുന്നു. ആലപ്പുഴയിൽ ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിലും ഉച്ചയ്ക്ക് ശേഷം മഴ ശക്തമായി. അതെ സമയം ജില്ലയിലെ മറ്റു സ്ഥലങ്ങളിൽ മഴ പെയ്തില്ല. പത്തനംതിട്ടയിലെ മലയോര മേഖലകളിൽ ഉൾപ്പെടെ  മൂന്ന് മണി മുതൽ മഴ ശക്തമായി പെയ്തു. കോട്ടയത്തെ നഗരമേഖല ഉൾപ്പെടെയുള്ള  പലയിടങ്ങളിലും ഇടിമിന്നലോട് കൂടി ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചു. വരും മണിക്കൂറുകളിലും  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,  ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും കാറ്റിനും  സാധ്യത ഉണ്ട്. അതെ സമയം കാലാവസ്ഥ മോശമായതിനെ തുടർന്ന് കേരള തീരത്ത്  മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ട്. കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ  മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisement