ഒടുവിൽ കേരളം ഒന്നിച്ച് ഒരു മനസ്സായി…അബ്ദുല്‍ റഹീമിനായുള്ള മോചനദ്രവ്യമായ 34 കോടി രൂപ മുഴുവന്‍ പിരിച്ചുകിട്ടി

Advertisement

ഒടുവിൽ കേരളം ഒന്നിച്ച് ഒരു മനസ്സായി… സൗദി ജയിലില്‍ വധശിക്ഷ കാത്തുകിടക്കുന്ന അബ്ദുല്‍ റഹീമിനായുള്ള മോചനദ്രവ്യമായ 34 കോടി രൂപ മുഴുവന്‍ പിരിച്ചുകിട്ടി. വധശിക്ഷ നടപ്പാക്കാന്‍  നാലുദിവസം മാത്രം ശേഷിക്കുന്നതിനിടയിലാണ് റഹീമിനായി നാട് മുഴുവന്‍ ഒന്നിച്ചത്. മോചനത്തിനായി 34.45 കോടി രൂപ സമാഹരിച്ചു. അതിഥിത്തൊഴിലാളികള്‍ പോലും പണം നല്‍കിയെന്ന് റഹീമിന്‍റെ സഹോദരന്‍ നസീര്‍ പറഞ്ഞു. സൗദിയില്‍ ജോലി ചെയ്തിരുന്ന അബ്ദുള്‍ റഹീമിന് പറ്റിയ കൈയ്യബദ്ധത്തില്‍ സ്പോണ്‍സറുടെ ഭിന്ന ശേഷിക്കാരനായ മകന്‍ മരിച്ചതോടെയാണ് ജയിലഴിക്കുള്ളിലായത്. നിരന്തരമായ ഇടപെടലുകളെ തുടര്‍ന്ന് 34 കോടി രൂപ മോചനദ്രവ്യമായി നല്‍കിയാല്‍ ശിക്ഷ ഒഴിവാക്കാമെന്ന് കുടുംബം അറിയിക്കുകയായിരുന്നു.