തലപ്പാറയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം

Advertisement

തൃശൂർ കോഴിക്കോട് സംസ്ഥാന പാത മലപ്പുറം തലപ്പാറയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു അപകടം.യാത്രക്കാരായ ഇരുപതോളം പേർക്ക് പരുക്കേറ്റു.പരുക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരുടേയും പരുക്ക് ഗുരുതരമല്ല.
കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോയ കെഎസ്ആർടിസി ബസ് തലപ്പാറയിൽ വെച് നിയന്ത്രണം വിട്ട് പത്ത് അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.നാട്ടുകാരും പോലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അറുപതോളം യാത്രക്കാർ ആണ് ബസിൽ ഉണ്ടായിരുന്നത്