പന്തളം സുധാകരൻ്റെ സഹോദരി കെ.കെ തുളസി അന്തരിച്ചു

Advertisement

തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി റോഡ് നെടുമ്പ്രം ലെയ്നിൽ കൃഷ്ണതുളസിയിൽ കെ.കെ തുളസി (63, റിട്ട. സൂപ്രണ്ട്,​ വാട്ടർ അതോറിട്ടി) അന്തരിച്ചു.

രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.

സംസ്‌കാരം ബുധനാഴ്ച (17-04-2024) വൈകുന്നേരം 03:00-ന് കാഞ്ഞിരംപാറ സെന്റ് ആന്റണീസ് മലങ്കര കത്തോലിക്ക പള്ളിയിൽ.

ഭർത്താവ്: സി.ജെ.രാജേഷ് (റിട്ട. സൂപ്പർവൈസർ,​ ഏജീസ് ഓഫീസ്).

മക്കൾ: വീണ രാജേഷ് (യു.കെ), ഗോകുൽ രാജേഷ് (ജയ്‌ഹിന്ദ് ടിവി).

മരുമകൻ: എസ്.അനൂപ് (യു.കെ).

മുൻ മന്ത്രി പന്തളം സുധാകരൻ. അഡ്വ.പന്തളം പ്രതാപൻ എന്നിവർ സഹോദരങ്ങളാണ്.