മാധ്യമ പ്രവർത്തകൻ ബിമൽ റോയ് അന്തരിച്ചു

Advertisement

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റുമായ ബി ബിമൽ റോയ് (52) അന്തരിച്ചു.

സംസ്കാരം ഇന്ന് വൈകിട്ട് 4 ന് തൈക്കാട് ശാന്തികവാടത്തിൽ.

രാവിലെ 10:00-ന് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽ പൊതുദർശനത്തിനു വച്ച ശേഷം 10:30-ന് വീട്ടിലേക്ക് കൊണ്ടു പോകും.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

ദീർഘകാലം ചെന്നൈയിലായിരുന്നു തട്ടകം.

തിരുവനന്തപുരത്തേക്ക് മടങ്ങിയ ബിമൽ റോയ് സെൻട്രൽ ഡെസ്കിൽ ഏറെ നാൾ റിസർച്ച് വിഭാഗത്തിലായിരുന്നു. കാൻസർ രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും മഹാരോഗത്തോട് പൊരുതി ഏറെനാൾ മുന്നോട്ട് പോയി.

ഇന്നലെ രാവിലെ ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തിരുവനന്തപുരത്ത് കനകനഗറിലാണ് വീട്.
ഭാര്യ: വീണ വിമൽ.
ഏക മകൾ: ലക്ഷ്മി റോയ്.