സംസ്ഥാനത്ത് ഇനിയും ചൂട് കൂടും….

Advertisement

സംസ്ഥാനത്ത് ചൂട് കൂടാൻ സാധ്യത. 11 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്.പാലക്കാട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും
തൃശ്ശൂർ ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും.
കൊല്ലം,പത്തനംതിട്ട, കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും. അതേസമയം കനത്ത ചൂടിനിടെ ആശ്വാസമായി കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ ഇന്നും വേനൽ മഴ ലഭിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ട വൈനൽ മഴ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പ് വ്യക്തമാക്കുന്നു.