യുവതിയെ നടുറോഡില്‍ കുത്തി വീഴ്ത്തി കത്തിച്ചു, പട്ടാമ്പിയെ നടുക്കി അരുംകൊല

Advertisement


പാലക്കാട് .യുവതിയെ നടുറോഡില്‍ കുത്തി വീഴ്ത്തി കത്തിച്ചു, പട്ടാമ്പിയിൽ നാടിനെ ഞെട്ടിച്ച് വിഷുദിനത്തിൽ അരുംകൊല.ആലൂർ സ്വദേശി കെ.പി. പ്രവിയയെയാണ് പ്രതി സന്തോഷ്‌ കുത്തി കൊലപ്പെടുത്തിയ ശേഷം കത്തിച്ചത്.പ്രതി സന്തോഷിനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.യുവതിയെ കുത്തിക്കൊന്ന് കത്തിച്ച ശേഷം യുവാവ് ജീവനൊടുക്കിയതായാണ് പോലീസ് നിഗമനം.

ഇന്ന് കാലത്ത് കൊടുമുണ്ട തീരദേശ റോഡിലാണ് പ്രവിയയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പ്രവിയ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കത്തിയ നിലയിലാണ്.സമീപത്തായി കത്തിയും കണ്ടെത്തി.ജോലിക്കായി വരുന്ന സമയത്ത് സ്‌കൂട്ടർ തടഞ്ഞുനിർത്തി ആക്രമിച്ചതായാണ് പോലീസ് നിഗമനം.യുവതിയെ കുത്തിവീഴ്ത്തിയ ശേഷം കത്തിക്കുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. പ്രവിയയുടെ വിവാഹം അടുത്ത ദിവസം നടത്താൻ നിശ്ചയിച്ചിരുന്നു.ഇതിൽ പ്രകോപിതനായ സന്തോഷ്‌ പ്രവിയയെ
ആക്രമിക്കുകയായിരുന്നു.

Advertisement