കോട്ടയത്ത് കേരള കോൺഗ്രസുകൾ പരസ്പരം അസ്വസ്ഥരെ തേടുന്നു

Advertisement

കോട്ടയം. കേരള കോൺഗ്രസുകൾ പരസ്പരം അസ്വസ്ഥരെ തേടുന്നു. തമ്മിലുള്ള പോര് മുറുകി നേതാക്കളെ മറുകണ്ടം ചാടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇരു വിഭാഗങ്ങളും.
ജോസഫ് വിഭാഗത്തിന്റെ  സംസ്ഥാന സമിതയംഗമടക്കം ജോസ് വിഭാഗത്തിനൊപ്പോൾ
ചേർന്നപ്പോൾ ജോസ് വിഭാഗത്തിലെ ചില നേതാക്കളെ പാർട്ടിയിലെത്തിച്ചു ജോസഫ്
വിഭാഗം.

കേരള കോൺഗ്രസിലെ കരുത്തർ ആരെന്ന് തെളിയിക്കാനുള്ള പോരാട്ടമാണ്
കോട്ടയത്ത് നടക്കുന്നത്. അതുകൊണ്ട് തന്നെ എതിർ വിഭാഗത്തെ പ്രതിരോധത്തിലാക്കാനുള്ള
സകല തന്ത്രങ്ങളും ഇരുകൂട്ടരും പുറത്തെടുക്കുന്നുണ്ട്. പ്രമുഖ നേതാക്കളെ പാർട്ടിയിലെത്തിച്ച്
പ്രചാരണത്തിൽ ഇത് ഉയർത്തിക്കാട്ടാനുള്ള ശ്രമമാണ് ഇരുകൂട്ടരും നടത്തുന്നത്.
കഴിഞ്ഞ ദിവസം സജി മഞ്ഞക്കടന്പിൽ ജോസഫ് വിഭാഗത്തിൽ നിന്നും രാജിവെച്ചതോടെയാണ്
ഈ പോര് രൂക്ഷമായത്. പിഎം മാത്യുവിനെ പാളയത്തിലെത്തിച്ച് ഇതിന് മറുപടി ജോസഫ് വിഭാഗം
നല്കി.. കൂടാതെ പിറവത്തും ഭരണങ്ങാനത്തുമുള്ള ചില ജോസ് വിഭാഗം നേതാക്കളെയും പാർട്ടിയിലെത്തിച്ചു.


ഇതോടെ സംസ്ഥാന സമിതിയംഗത്തെ തന്നെ മറുകണ്ടം ചാടിച്ചിരിക്കുകയാണ് ജോസ് കെ മാണി വിഭാഗം..
സംസ്ഥാന സമിതിയംഗമായ ജോജോ ജോസഫിന് ജോസ് കെ മാണി ഇന്ന് മെന്പർഷിപ്പ് നല്കി.
കൂടാതെ മറ്റ് ചില നേതാക്കളും ജോസഫ് ഗ്രൂപ്പിൽ നിന്നും പുറത്ത് വന്നിട്ടുണ്ട്.
കൂടുതൽ നേതാക്കളെ ചാക്കിട്ട് പിടിക്കാനുളള നീക്കം ഇതോടെ ഇരുവിഭാഗവും സജീവമാക്കിയിട്ടുണ്ട്.
അതേസമയം സജി മഞ്ഞക്കടന്പിലിന്റെ കാര്യത്തിൽ ജോസ് കെ മാണി വിഭാഗം ഇതുവരെ
തീരുമാനം ഒന്നും എടുത്തിട്ടില്ല.