പ്രധാനമന്ത്രിയും, രാഹുലും ഇന്ന് കേരളത്തിൽ; പ്രചരണം കൊഴുക്കും

Advertisement

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രവർത്തങ്ങൾ കൊഴുപ്പിക്കാൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കേരളത്തിൽ. ആദ്യമായാണ് ഇരുവരും ഒരേ ദിവസം കേരളത്തിലെത്തുന്നത്. ഇന്നലെ രാത്രി പത്തുമണിയോടെ മൈസൂരുവിൽനിന്നു കൊച്ചി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി, എറണാകുളം ഗസറ്റ് ഹൗസിലാണ് രാത്രി തങ്ങിയത്.

ഇന്നു രാവിലെ 10.30നു ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്തും ഉച്ചയ്ക്ക് ഒന്നിന് ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലുമാണു പ്രധാനമന്ത്രിയുടെ മോദിയുടെ തിരഞ്ഞെടുപ്പ് യോഗങ്ങൾ. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം രണ്ടാം തവണയാണു മോദി കേരളത്തിലെത്തുന്നത്. മാർച്ച് 19നു പാലക്കാട്ടും പത്തനംതിട്ടയിലും എത്തിയിരുന്നു. ഈ വർഷം ഏഴാം തവണയാണ് എത്തുന്നത്. രാവിലെ 10 മണിയോടെ വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധി ഇന്നും നാളെയും വിവിധ യോഗങ്ങളിലും റോഡ് ഷോ കളിലും പങ്കെടുക്കും.