ശശി തരൂരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്…

Advertisement

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. മതസംഘടനകള്‍ക്ക് പണം നല്‍കി എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ വോട്ട് പിടിക്കുന്നുവെന്ന് ശശി തരൂര്‍ ആരോപണം ഉന്നയിച്ചിരുന്നു. ആരോപണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് വിലയിരുത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

രാജീവ് ചന്ദ്രശേഖറിനെതിരെ തെളിവ് സമര്‍പ്പിക്കാന്‍ തരൂരിനായില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. അതേസമയം, ശശി തരൂരിന്റെ ആരോപണം മത-ജാതി വികാരം ഉണര്‍ത്തുന്നുവെന്ന ബിജെപി വാദം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. തരൂരിന്റെ ആരോപണത്തിനെതിരെ ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി ലീഗല്‍ സെല്‍ കണ്‍വീനര്‍ ജെ ആര്‍ പത്മകുമാറും എന്‍ഡിഎ തെരഞ്ഞെടുപ്പു കമ്മിറ്റി ജില്ലാ കണ്‍വീനര്‍ വി വി രാജേഷുമാണ് തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കിയത്.

Advertisement