കാട്ടാക്കട. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് തിരുവനന്തപുരം കാട്ടാക്കടയിൽ രാവിലെ 10 മുതൽ കർശന ഗതാഗത നിയന്ത്രണം. കാട്ടാക്കടയിലേക്കുള്ള മുഴുവൻ റോഡുകളും അടയ്ക്കും.ഇരു ചക്ര വാഹനങ്ങൾ ഉൾപ്പെടെ ഒന്നും കടത്തി വിടില്ല.കാട്ടാക്കടയിലും പരിസര പ്രദേശത്തെ റോഡുകളുടെ ഇരുവശങ്ങളിലും രാവിലെ മുതൽ പ്രധാനമന്ത്രി മടങ്ങും വരെ യാതൊരുവിധ പാർക്കിങും അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിലും രാവിലെ 11 മുതൽ വൈകിട്ട് 4 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.