കോട്ടയം. ട്രെയിനിൽ വച്ച് യാത്രക്കാരനെ പാമ്പുകടിച്ചു . കോട്ടയം ഏറ്റുമാനൂരിൽ വെച്ചാണ് മധുര സ്വദേശിയായ യുവാവിന് കടിയേറ്റത് . എന്നാൽ ഇത് പാമ്പ് തന്നെയാണോ എന്ന് സംശയമുണ്ടെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
മധുര ഗുരുവായൂർ എക്സ്പ്രസിൽ വച്ചാണ് സംഭവം .
ഇന്ന് രാവിലെ 9.30 യോടെ മധുര ഗുരുവായൂർ എക്സ്പ്രസ് ഏറ്റുമാനൂർ എത്തിയപ്പോഴാണ് സംഭവം ഉണ്ടായത് . മധുര സ്വദേശി കാർത്തിയെന്നയാൾ പാമ്പുകടിച്ചുവെന്ന് വിളിച്ചു പറയുകയായിരുന്നു . ഉടൻ തന്നെ ഇയാളെ ആംബുലൻസിൽ കയറ്റി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സംഭവത്തെ തുടർന്ന് ട്രെയിൻ കോട്ടയം സ്റ്റേഷനിൽ നിർത്തി പരിശോധന നടത്തി . എന്നാൽ പാമ്പിനെ കണ്ടെത്താനായില്ല . പാമ്പാണ് കടിച്ചതെന്ന കാര്‍ത്തിയുടെ ഉറപ്പില്‍ പാമ്പുകടിക്കുള്ള ചികില്‍സ തുടങ്ങി. ചിലയാത്രക്കാരും പാമ്പിനെകണ്ടതായി മാധ്യമങ്ങളോട് പറഞ്ഞു.
തുടർന്ന് യാത്രക്കാരെ മറ്റൊരു ബോഗിയിലേക്ക് മാറ്റിപ്രശ്നമുണ്ടായ ബോഗി അടച്ചുപൂട്ടി യാണ് ട്രെയിൻ യാത്ര തുടർന്നത് . പാമ്പ് കയറാൻ സാധ്യതയില്ലെന്നും എലിയായിരിക്കും എന്നുമാണ് റെയില്‍വേ അധികൃതർ പറയുന്നത് . സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അതേസമയം കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവാവ് ചികിത്സയിൽ തുടരുകയാണ് . പിറവത്ത് ജോലി ചെയ്യുന്ന ഇയാൾ ഭാര്യയ്ക്ക് ഒപ്പം നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം ഉണ്ടായത്