ഇറാൻ പിടിച്ചെടുത്ത കപ്പലിൽ മലയാളിയായ യുവതിയും

Advertisement

ന്യൂഡെല്‍ഹി.ഇറാൻ പിടിച്ചെടുത്ത കപ്പലിൽ മലയാളിയായ യുവതിയും. തൃശ്ശൂർ സ്വദേശിനിയായ ആൻ ടെസ്സ ജോസഫ് ആണ് കപ്പലിൽ ഉള്ള നാലാമത്തെ മലയാളി. കപ്പലിലുള്ള 17 ഇന്ത്യക്കാരിൽ നാലു മലയാളികൾ ഉണ്ടെന്ന വാർത്ത പുറത്തുവന്നിരുന്നു. ഇത് സ്ഥിരീകരിക്കുകയാണ് തൃശൂർ സ്വദേശിനിയായ ആൻ ടെസ്സയുടെ കുടുംബം.
മകൾ ട്രെയിനിംഗിൻ്റെ ഭാഗമായി 9 മാസമായി ഷിപ്പിൽ ഉണ്ടെന്ന് പിതാവ് ബിജു എബ്രഹാം 24 നോട് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് അവസാനം സംസാരിച്ചത്. മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തിൽ ആൻ ടെസയുടെ പേരില്ലെന്നും പിതാവ് പറയുന്നു.

വയനാട് സ്വദേശി ധനേഷ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്,
പാലക്കാട് സ്വദേശി സുമേഷ് എന്നിവരാണ് മറ്റ് മലയാളികൾ . ജീവനക്കാർ സുരക്ഷിതരാണെന്ന് എം എസ് സി കമ്പനി അധികൃതർ കപ്പലിൽ കുടുങ്ങിയവരുടെ കുടുംബങ്ങളെ അറിയിച്ചു. കപ്പലിലുള്ള 17 പേരെയും സന്ദർശിക്കാൻ ഇന്ത്യൻ പ്രതിനിധികൾക്ക് ഇറാൻ അനുമതി നൽകി.
വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ഇറാൻ വിദേശകാര്യമന്ത്രിയേയും ഇസ്രയേൽ വിദേശകാര്യമന്ത്രിയേയും ഇന്ത്യയുടെ ആശങ്ക അറിയിച്ചു