വിവിധ വാഹന അപകടങ്ങളിൽ ഇന്ന് മൂന്ന് മരണം

Advertisement

സംസ്ഥാനത്തെ വിവിധ വാഹന അപകടങ്ങളിൽ മൂന്ന് മരണം.ഇടുക്കി കുമളിയിൽ ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് രണ്ടു പേരും മലപ്പുറം വണ്ടൂർ പൂക്കുളത്ത് ബസ്സിന്റെ പിൻചക്രം കയറി ഇറങ്ങി ഒരു യുവതിയുമാണ് മരിച്ചത്.താമരശേരി ചുരത്തിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം ആർക്കും പരുക്കില്ല.

ഇടുക്കി കുമളിയിൽ ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ചാണ് രണ്ടു പേർ മരിച്ചത്.
വണ്ടിപ്പെരിയാർ കന്നിമാർചോല സ്വദേശികളായ
അജയ്, സന്തോഷ്‌ എന്നിവരാണ് മരിച്ചത്.ഗുരുതരമായി പരുക്കേറ്റ ഒരാളെ
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മലപ്പുറം വണ്ടൂർ പൂക്കുളത്ത് ബസ്സിന്റെ പിൻചക്രം കയറി ഇറങ്ങി യുവതിക്ക് ദാരുണാന്ത്യം.ഇന്ന് രാവിലെ 9:45 ആയിരുന്നു അപകടം.ഇതുവഴി സഞ്ചരിച്ച കാർ സ്കൂട്ടറിനെ ഇടിച്ചതിനെ തുടർന്ന് യുവതി സഞ്ചരിച്ച സ്കൂട്ടർ ബസ്സിനടിയിൽ പെടുകയായിരുന്നു എന്നാണ് നിഗമനം.വണ്ടൂർ ഭാഗത്തുനിന്ന് വരികയായിരുന്ന കാർ ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെയാണ് സ്കൂട്ടറിൽ ഇടിച്ചത് .താഴംങ്കോട് സ്വദേശിനി ഹുദയാണ് മരിച്ചത്.അതിനിടെ താമരശേരി ചുരത്തിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം.ആർക്കും പരുക്കില്.