വടം കഴുത്തിൽ കുരുങ്ങി സ്‌കൂട്ടർ യാത്രികൻ മരിച്ച സംഭവം; പോലീസിനെതിരെ കുടുംബം

Advertisement

കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി റോഡിൽ കെട്ടിയ വടം കുരുങ്ങി സ്‌കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ പോലീസിനെതിരെ മരിച്ച മനോജ് ഉണ്ണിയുടെ കുടുംബം. പോലീസിന്റെ അനാസ്ഥയാണ് കാരണം. വടം കാണുന്ന തരത്തിൽ ബാരിക്കേഡ് അല്ലെങ്കിൽ റിബൺ വേണമായിരുന്നുവെന്ന് സഹോദരി ചിപ്പി പറഞ്ഞു

എങ്ങനെ അപകടമുണ്ടായി എന്നത് സംബന്ധിച്ച് വ്യക്തത വേണമെന്നും ചിപ്പി ആവശ്യപ്പെട്ടു. ഇന്നലെ രാത്രിയാണ് സംഭവം. വടം കഴുത്തിൽ കുടുങ്ങി റോഡിൽ തലയടിച്ച് വീണാണ് മനോജ് മരിച്ചത്. എസ് എ റോഡിൽ നിന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് വടം കെട്ടിയിരുന്നത്

അതേസമയം തങ്ങൾ കൈ കാണിച്ചിട്ടും നിർത്താതെ മുന്നോട്ടു പോയപ്പോഴാണ് മനോജ് അപകടത്തിൽപ്പെട്ടതെന്ന് പോലീസ് പറയുന്നു. പോലീസുകാർ ചേർന്നാണ് മനോജിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സക്കിടെ മരിച്ചു.കൊച്ചി നഗരസഭയിലെ താല്ക്കാലിക ജീവനക്കാരനാണ് മനോജിൻ്റെ പിതാവ്.ശാരീരിക ബുദ്ധിമുട്ടുകൾ കാരണം പിതാവിൻ്റെ ജോലികൾ ചെയ്തു വന്നത് മനോജായിരുന്നു.