ബ്രിട്ടീഷുകാരിൽ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയത് ആർഎസ്എസിന്റെ കീഴ്പ്പടിയിലാകാനല്ല, രാഹുൽ ഗാന്ധി

Advertisement

വയനാട്. മണ്ഡലത്തിൽ ആവേശം വിതറി വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ രണ്ടാംഘട്ട പ്രചാരണം . അഞ്ചിടങ്ങളിലായിരുന്നു റോഡ് ഷോ . മാനന്തവാടി ബിഷപ്പ് ഹൗസിലും രാഹുൽ ഗാന്ധി എത്തി. ബിജെപിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചായിരുന്നു രാഹുൽഗാന്ധിയുടെ പര്യടനം



താളൂർ നീലഗിരി കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്ടർ മാർഗമാണ് രാഹുൽ ഗാന്ധി എത്തിയത് . കോളേജ് വിദ്യാർഥികളെ അഭിവാദ്യം ചെയ്ത അദ്ദേഹം തോട്ടം തൊഴിലാളികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു . ഇതിനുശേഷം റോഡ് മാർഗ്ഗം ബത്തേരിയിലേക്ക് . തുടർന്ന് റോഡ് ഷോ .


ഒരു രാജ്യം ഒരു നേതാവ് എന്ന രീതി ജനതയെ അപമാനിക്കുന്നതിന് തുല്യമെന്ന് രാഹുൽഗാന്ധി തുറന്നടിച്ചു . ബ്രിട്ടീഷുകാരിൽ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയത് ആർഎസ്എസിന്റെ കീഴ്പ്പടിയിലാകാനല്ലെന്ന് രാഹുൽ ഗാന്ധി


വന്യജീവി മനുഷ്യ സംഘർഷവും, വയനാടിന്റെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളും യാത്ര ദുരിതവും പ്രസംഗത്തിൽ പരാമർശമായി . മെഡിക്കൽ കോളജിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ ഉദാസീനത എന്നും രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തി. ഇതിനുശേഷം പുൽപ്പള്ളിയിലും, മാനന്തവാടിയിലും, വെള്ളമുണ്ടയിലും പടിഞ്ഞാറത്തറയിലും റോഡ് ഷോയിൽ രാഹുൽ ഗാന്ധി പങ്കെടുത്തു . മാനന്തവാടി ബിഷപ്പ് ഹൗസിൽ എത്തിയ അദ്ദേഹം ബിഷപ്പുമാരായ ജോസ് പോരുന്നേടം, വർഗീസ് ചക്കാലക്കൽ, സഹായമെത്രാൻ അലക്സ് താരാമംഗലം തുടങ്ങിയവരും ആയി കൂടിക്കാഴ്ച നടത്തി . വയനാടിന്റെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്ന നിവേദനം സഭ നേതൃത്വം  രാഹുൽ ഗാന്ധിക്ക് മുന്നിൽ സമർപ്പിച്ചു . മാനന്തവാടി അമലോൽഭവ മാതാ ദേവാലയത്തിലും രാഹുൽഗാന്ധി എത്തി .


Advertisement