ഇടത് വലത് സർക്കാരുകൾ കേരളത്തെ കൊള്ളയടിച്ചു;അഴിമതി നടത്തിയവരെ തുറങ്കിലടയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Advertisement

തിരുവനന്തപുരം:
ഇടതു വലതു സർക്കാരുകൾ കേരളത്തെ കൊള്ള അടിക്കാനുള്ള അവരുടെ കേന്ദ്രം ആക്കി മാറ്റിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ എൻ ഡി എതിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി .
സ്വർണ്ണ കടത്തുകാർക്ക് സംരക്ഷണം നൽകുന്നു എന്ന ആരോപണം നേരിടുന്ന സർക്കാരാണ് കേരളത്തിലേത്.
പ്രതികളെ സംരക്ഷിക്കാൻ സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തു എന്ന് ആരോപണം നേരിടുന്നവരാണ് ഇവർ.
കേരളത്തിലെ സാധാരണക്കാരുടെ പണം മോഷ്ടിക്കപ്പെടുന്നു
മുന്നൂറോളം സഹകരണ ബാങ്കുകളിൽ കൂടി ഒരുലക്ഷം കോടിയുടെ കൊള്ളയാണ് സിപിഐഎം നടത്തിയിരിക്കുന്നത്
സിപിഐഎം ഭരിക്കുന്ന ബാങ്കുകളിലെല്ലാം കൊള്ള നടക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇടത് വലത് മുന്നണികൾ ദശാബ്ദങ്ങൾ മാറി മാറി ഭരിച്ചിട്ടും എടുത്തുപറയാൻ ഒന്നുമില്ല.
കേന്ദ്ര സർക്കാർ പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കാൻ ജനങ്ങളോട് കള്ളം പറയുന്നു.
വർക്കലയും നെടുമങ്ങാട് പോലുള്ള പ്രദേശങ്ങൾ മയക്കുമരുന്ന് മാഫിയയുടെ ഭീഷണിയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിലെ കയർ വ്യവസായം തകർന്നു
കുടിവെള്ളം കിട്ടാതെ ജനങ്ങൾ വലയുന്നു
ഈ പാപത്തിന്റെ ക്രെഡിറ്റ് ആർക്ക് എന്നും അദ്ദേഹം ചോദിച്ചു.

സി പി എം എവിടെ ബാങ്ക് ഭരിക്കുന്നോ അവിടെ കൊള്ളയാണ്.
തൃശ്ശൂരിൽ മാത്രം 80 ലധികം ബാങ്കുകളിൽ അഴിമതി നടത്തി.
തൃശ്ശൂർ ജില്ലാ സെക്രട്ടറിയുടെ പേരിൽ മാത്രം 100 കോടി രൂപയുടെ അഴിമതി നടന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയും മകളും അഴിമതി ആരോപണത്തിൽ അന്വേഷണം നേരിടുന്നു
കേന്ദ്രസർക്കാർ ഇടപെട്ടില്ലായിരുന്നെങ്കിൽ കേസ് പുറം ലോകം അറിയില്ലായിരുന്നു
അഴിമതി നടത്തിയവരെ തുറങ്കിലടക്കും.
പണം നഷ്ടമായവർക്ക് തുക തിരികെ ലഭിക്കും.
ഈ ഉറപ്പാണ് ജനങ്ങൾക്ക് നൽകുന്നത് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിൻറെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന ഭരണത്തിൻ്റെ കാര്യക്ഷമത ഇല്ലായ്മ കൊണ്ടാണ് എന്നാണ് സുപ്രീം കോടതി പറഞ്ഞത്.
സുപ്രീം കോടതി വിധി സംസ്ഥാന ഭരണത്തിന് കിട്ടിയ അടിയാണ്.
ഇടതു വലതുമുന്നണികൾ ശക്തരായി നിലനിന്നാൽ കേരളം തകരുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

10 വർഷം സത്യസന്ധമായി ഭരിച്ചു
അഴിമതി അവസാനിപ്പിക്കാൻ നിരവധി നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്.
അതിനാലാണ് അഴിമതി പാർട്ടികൾ സഖ്യമുണ്ടാക്കി ബി ജെ പിക്കെതിരെ മത്സരിക്കുന്നത്.
താമര ചിഹ്നത്തിൽ ചെയ്യുന്ന ഓരോ വോട്ടും അഴിമതി അവസാനിപ്പിക്കുന്നതിനുള്ള പിന്തുണ ആയിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, സ്ഥാനാർത്ഥികളായ രാജീവ് ചന്ദ്രശേഖരൻ, വി.മുരളീധരൻ, ജി. കൃഷ്ണകുമാർ ,നടി ശോഭന എന്നിവരും സംബന്ധിച്ചു.