നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിതയുടെ സഹോദരന്‍. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യമുണ്ട്. താരപദവിയുള്ള പെണ്‍കുട്ടിക്കാണ് ഇങ്ങനെ സംഭവിച്ചത്. സാധാരണ പെണ്‍കുട്ടിക്കാണ് ഇത് സംഭവിച്ചതെങ്കില്‍ എന്തായിരിക്കും അവസ്ഥയെന്നും സഹോദരന്‍ ചോദിച്ചു. സത്യം എന്നും തനിച്ച് നില്‍ക്കും.

നുണയ്ക്ക് എന്നും തുണവേണം. ഇപ്പോള്‍ സംഭവിക്കുന്നത് സൈബര്‍ ആക്രമണത്തിനുള്ള മറുപടിയാണ്. കേസ് ഒത്തുതീര്‍ത്തതായി കൂടെയുള്ളവര്‍ പോലും പറഞ്ഞു പരത്തി. എല്ലാറ്റിനും ഉള്ള മറുപടിയാണ് കാലം വെളിപ്പെടുത്തിയത്. കേസില്‍ ഇതുവരെ ഉണ്ടായത് കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ്. നീതിപീഠം ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നില്ല. ഇതില്‍ ദേഷ്യത്തേക്കാള്‍ ഉപരി വേദനയുണ്ട്. ഒരിക്കല്‍ പോലും കാണാത്ത, പിന്തുണച്ചവരാണ് തങ്ങളുടെ ഊര്‍ജ്ജമെന്നും അതിജീവിതയുടെ സഹോദരന്‍ പറഞ്ഞു.