ഇറാൻ റാഞ്ചിയ ചരക്ക് കപ്പലിൽ മലയാളിയുവതിയും

Advertisement

തൃശൂർ:
ഇറാൻ പിടികൂടിയ ഇസ്രായേലി ചരക്കുകപ്പലിൽ മലയാളി യുവതിയും.
ഇറാൻ പിടികൂടിയ ഇസ്രായേലി കപ്പലിൽ മലയാളി യുവതിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് പിതാവ്. തൃശ്ശൂർ വെളുത്തൂർ സ്വദേശിനി ആൻസ ജോസഫാണ്(21) കപ്പലിലുള്ളത്. ട്രെയിനിംഗിന്റെ ഭാഗമായി 9 മാസമായി കപ്പലിൽ ജോലി ചെയ്തുവരികയായിരുന്നു

വെള്ളിയാഴ്ച രാത്രിയാണ് അവസാനമായി മകളുമായി സംസാരിച്ചതെന്ന് പിതാവ് ബിജു എബ്രഹാം പറഞ്ഞു. അത് കഴിഞ്ഞ് ബന്ധപ്പെടാൻ സാധിച്ചില്ല. കമ്പനി അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. സുരക്ഷിതരാണെന്നാണ് അവർ അറിയിച്ചത്

അതേസമയം കപ്പലിലെ ജീവനക്കാരെ കാണാൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്ക് അനുമതി നൽകുമെന്ന് ഇറാൻ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചിരുന്നു. നാല് മലയാളികളടക്കം 17 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്.

മൂന്ന് മലയാളികളാണ് കപ്പലിലുണ്ടായിരുന്നത് എന്നാണ് നേരത്തെ വന്ന വിവരം. പിന്നീടാണ് ആൻസ കൂടി കപ്പലിലുണ്ടെന്ന് വിവരമറിയുന്നത്. വയനാട് സ്വദേശി ധനേഷ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ് എന്നിവരാണ് മറ്റുള്ളവർ.