കുളത്തിൽ പതിനാലു വയസ്സുകാരൻ മുങ്ങി മരിച്ചു

Advertisement

തിരുവനന്തപുരം. വെള്ളറട, കുന്നത്തുകാൽ ചിമ്മണ്ടി കുളത്തിൽ പതിനാലു വയസ്സുകാരൻ മുങ്ങി മരിച്ചു..കുന്നത്തുകാൽ സ്വദേശി അഭിനവ് ആണ് മരിച്ചത്.. സുഹ്യത്തുക്കളുമായി ഇന്ന് ഉച്ചയ്ക്ക് കുളത്തിൽ കുളിക്കാൻ പോകുമ്പോഴായിരുന്നു   അപകടം.കുളത്തിന്റെ പടിയിൽ കാൽ വഴുതി വെള്ളത്തിൽ വീണ് താഴുകയായിരുന്നു.കുളത്തിൽ വീണ അഭിനവിനെ നാട്ടുകാർ പുറത്തെത്തിച്ച് കാരക്കോണം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കുന്നത്തുകാൽ, ചാവടി പുളിയറത്തല വിജയൻ ,കലാ ദമ്പതികളുടെ ഇളയ മകനായ കാരക്കോണം പി.പി എം ഹെച്ച് എസ് ലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.