കോഴിക്കോട് .ബാലുശ്ശേരി പനങ്ങാട് മങ്കയത്ത് പത്ത് ഏക്കറോളം വരുന്ന മല കത്തിനശിച്ചു. വലിയ മരങ്ങളും അടിക്കാടുകളും കൃഷിസ്ഥലങ്ങളും ഉൾപ്പെടുന്ന പ്രദേശമാണിത്. പേരാമ്പ്രയിൽ നിന്ന് എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്