തൃശൂർ: ഇറാൻ പിടിച്ചെടുത്ത ഇസ്രായേലി കപ്പലിലെ മലയാളി യുവതി ആൻ ടെസ ജോസഫ് കുടുംബവുമായി സംസാരിച്ചു. മകൾ വീഡിയോ കോൾ ചെയ്തതായും സുരക്ഷിതയാണെന്ന് അറിയിച്ചതായും പിതാവ് ബിജു എബ്രഹാം പറഞ്ഞു
മുഖ്യമന്ത്രിയുടെ ഓഫീസും നോർക്കയും ബന്ധപ്പെട്ടു. മോചനകാര്യത്തിൽ ശുഭപ്രതീക്ഷയെന്ന് പിതാവ് പറഞ്ഞു. കപ്പലിലുള്ളവർക്ക് ഫോൺ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ടെന്നും ഇറാൻ അധികൃതരുടേത് നല്ല പെരുമാറ്റമെന്നും ആൻ ടെസ പറഞ്ഞതായും പിതാവ് അറിയിച്ചു
തൃശ്ശൂർ വെളുത്തൂർ സ്വദേശിയായ ആൻ ടെസ ട്രെയിനിംഗിന്റെ ഭാഗമായി 9 മാസമായി കപ്പലിൽ ജോലി ചെയ്തു വരികയായിരുന്നു. ഹോർമൂസ് കടലിടുക്കിൽ നിന്നാണ് ഇസ്രായേലി കപ്പൽ ഇറാൻ പിടിച്ചെടുത്തത്. നാല് മലയാളികളാണ് കപ്പലിലുള്ളത്.